150 ദിവസം വാലിഡിറ്റി! കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ


കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുളള ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. ബഡ്ജറ്റ് റേഞ്ചിൽ പ്ലാനുകൾ അവതരിപ്പിക്കുന്നതിനാൽ, സാധാരണക്കാർക്ക് ബിഎസ്എൻഎൽ വളരെ ആശ്വാസമാണ്. ഇത്തവണ 150 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് 397 രൂപയ്ക്ക് റീചാർജ് ചെയ്യാവുന്നതാണ്. ഈ പ്ലാനിന് കീഴിൽ 150 ദിവസം വരെയാണ് വാലിഡിറ്റി ലഭിക്കുക. എന്നാൽ, ഈ പ്ലാനിൽ ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ഒരു മാസം മാത്രമാണ് ലഭിക്കുകയുള്ളൂ. തുടർന്നുള്ള ദിവസങ്ങളിൽ ഇൻകമിംഗ് കോളിംഗ് സൗകര്യ മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക. ദീർഘകാല വാലിഡിറ്റിയും, ഇൻകമിംഗും മാത്രം ആവശ്യമായിട്ടുള്ളവർക്ക് 397 രൂപയ്ക്ക് റീചാർജ് ചെയ്യാവുന്നതാണ്. എന്നാൽ, വാലിഡിറ്റി കഴിയുന്നതുവരെ അൺലിമിറ്റഡ് കോളിംഗ് ആവശ്യമുള്ളവർക്ക് 439 രൂപയ്ക്ക് റീചാർജ് ചെയ്യാൻ സാധിക്കും.