ചന്ദ്രനോട് കൂടുതൽ അടുക്കാൻ ചന്ദ്രയാൻ-3: അവസാന ഭ്രമണപഥം ഇന്ന് താഴ്ത്തും



ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3-ന്റെ അവസാനത്തെ ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ 8.30-നാണ് ഭ്രമണപഥം താഴ്ത്തുക. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാമത്തെ ഭ്രമണപഥവും താഴ്ത്തുക. തുടർന്ന് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കുന്നതാണ്. നിലവിൽ, ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ഉള്ളത്.

മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയാൽ, നിർണായകമായ ലാൻഡർ മോഡ്യൂൾ വേർപെടലാണ് നടക്കേണ്ടത്. ഓഗസ്റ്റ് 18നാണ് ഈ പ്രക്രിയ നടക്കുക. എല്ലാ ഘട്ടവും പൂർത്തിയാകുന്നതോടെ, ഈ മാസം 23-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണ് ചാന്ദ്രയാൻ-3. ജൂലൈ 14-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 പേടകം വിക്ഷേപിച്ചത്.

Also Read: 2 കണ്ണിനും കാഴ്ചയുണ്ടായിട്ടും ജീവിതത്തിൽ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ് അദ്ദേഹം ഡോക്ടറേറ്റ് എടുത്തത്: ഹരീഷ് പേരടി