15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

ബഡ്ജറ്റിൽ റേഞ്ച് ലാപ്ടോപ്പ് തിരയുന്നവരാണോ? ഏസറിന്റെ ഈ മോഡലിനെ കുറിച്ച് അറിഞ്ഞോളൂ

Date:


ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ബ്രാൻഡാണ് ഏസർ. ഡിസൈനിലും ഫീച്ചറിലും വ്യത്യസ്തത കൊണ്ടുവരാൻ ഏസർ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷൻ തന്നെയാണ് ഏസർ. അത്തരത്തിൽ ഏസർ അടുത്തിടെ പുറത്തിറക്കിയ ലാപ്ടോപ്പാണ് ഏസർ വൺ 14 Z8-415. 30,000 രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന ലാപ്ടോപ്പ് കൂടിയാണിത്. ഏസർ വൺ 14 Z8-415 ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് ഉളളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-1115G4 (11th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 3 cell ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.49 കിലോഗ്രാം മാത്രമാണ്. ഏസർ വൺ 14 Z8-415 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 25,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related