ഉപഭോക്താക്കൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐക്യു നിയോ 9 സീരീസ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേക്ക്. ഐക്യു നിയോ 9 സീരീസിൽ പ്രധാനമായും 2 സ്മാർട്ട്ഫോണുകളാണ് ഉണ്ടാവുക. ഐക്യു നിയോ 9, ഐക്യു നിയോ 9 പ്രോ എന്നിവയാണ് സ്മാർട്ട്ഫോണുകൾ. ഈ ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഐക്യു ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
2024 ജനുവരിയോടെയാണ് ഐക്യു നിയോ 9 സീരീസ് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുക. ഐക്യു നിയോ 9 സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് ഡിസ്പ്ലേയാണ് നൽകാൻ സാധ്യത. സ്നാപ്ഡ്രാഗൺ 8 ജെൻ 2 SoC ചിപ്സറ്റാണ് കരുത്ത് പകരുക. അതേസമയം, ഐക്യു നിയോ 9 പ്രോയിൽ മീഡിയ ടെക് ഡെമൻസിറ്റി 9300 ചിപ്സെറ്റ് ഉൾപ്പെടുത്തുന്നതാണ്. രണ്ട് സ്മാർട്ട്ഫോണിലും ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 14 ആണ് നൽകാൻ സാധ്യത. നിലവിൽ, ഇവയുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.