പുതുവർഷത്തിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് ആഗോള സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോപ് 8 ആണ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ജനുവരി മൂന്നിന് ലോഞ്ച് ചെയ്യും. നിലവിൽ, വില വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. ഈ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 8 ജിബി റാം സ്മാർട്ട്ഫോൺ എന്ന സവിശേഷതയുമായാണ് പുതിയ മോഡൽ എത്തുന്നത്.
ആമസോണിന്റെ നോട്ട്ഫൈ പേജിൽ സ്മാർട്ട്ഫോണിന്റെ ചുരുക്കം ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.എൻട്രി ലെവല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതാണ് ടെക്നോ പോപ് സീരീസ്. വേഗത്തിലുള്ള 8ജിബി (4ജിബി+4ജിബി) റാം, 64 ജിബി സ്റ്റോറേജുമാണ് ടെക്നോ പോപ് 8-ന്‍റെ ഏറ്റവും വലിയ സവിശേഷത. അത്യാധുനിക 90 ഹെര്‍ട്സ് ഡോട്ട് ഇന്‍ ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ടെക്നോ പോപ് 8 പൂര്‍ണമായും ഇന്ത്യയില്‍ നിർമ്മിച്ച മോഡല്‍ കൂടിയാണ്. വരും ദിവസങ്ങളിൽ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കുമെന്നാണ് സൂചന.