ആഗോള വിപണിയിൽ വൻ ഡിമാൻഡ് ഉള്ളവയാണ് ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ. മറ്റ് ഹാൻഡ്സെറ്റുകളെ അപേക്ഷിച്ച് പ്രീമിയം റേഞ്ചിലാണ് പിക്സൽ ഫോണുകൾ പുറത്തിറക്കുന്നത്. ഇന്ത്യയിലടക്കം ഒട്ടനവധി ആരാധകരാണ് പിക്സൽ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. അത്തരത്തിൽ ഗൂഗിൾ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് ഗൂഗിൾ പിക്സൽ 8 പ്രോ. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2കെ റെസലൂഷനും, 444 പിപിഐ പിക്സൽ ഡെൻസിറ്റിയും ലഭ്യമാണ്. ഗൂഗിൾ ടെൻസർ ജി3 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് വി14 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സൽ, 48 മെഗാപിക്സൽ, 48 മെഗാപിക്സൽ എന്നിങ്ങനെ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 10.5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5050 എംഎഎച്ച് ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ട്. 12 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഗൂഗിൾ പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകളുടെ വിപണി വില 1,06,999 രൂപയാണ്.