ചരിത്രം കുറിച്ച് ഐഎസ്ആർഒ! എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്ത്



ബെംഗളൂരു: പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമായ എക്സ്പോസാറ്റിന്റെ മുഴുവൻ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തി. ഉപഗ്രഹം വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിലാണ് പിഎസ്എൽവി-400 ഭ്രമണം പൂർത്തിയാക്കിയത്. ഇവ 73 ദിവസം കൂടി ഭ്രമണപഥത്തിൽ തന്നെ തുടരുന്നതാണ്. നിലവിൽ, പേടകത്തിലെ മുഴുവൻ പേലോഡുകളും പ്രവർത്തനക്ഷമമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്സ്-റേ രശ്മികളെ കുറിച്ചുള്ള പഠനം നടത്തുന്നതിനാണ് ഐഎസ്ആർഒ എക്സ്പോസാറ്റ് വിക്ഷേപിച്ചത്. 2024 ജനുവരി ഒന്നിന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. തമോഗർത്ത രഹസ്യങ്ങൾ കണ്ടെത്തുക, എക്സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുക, ജ്യോതിശാസ്ത്ര രംഗത്തെ നിർണായക വിവരങ്ങൾ അറിയുക എന്നിവയാണ് എക്സ്പോസാറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. പിഎസ്എൽവിയുടെ അറുപതാമത്തെ വിക്ഷേപണം കൂടിയാണ് എക്സ്പോസാറ്റ്.

Also Read: ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഉള്ളത് 22 ഇന്ത്യക്കാർ: സഹായവുമായി ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പൽ