അലാസ്‌കയില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ട് യുഎസ് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്നു. ഓരോ ഹെലികോപ്റ്ററിലും രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്ന് യുഎസ് ആര്‍മി അലാസ്‌കയുടെ വക്താവ് ജോണ്‍ പെന്നല്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ നില സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അലാസ്‌കയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ അപകടത്തില്‍പ്പെടുന്നത്.
ഹീലിക്ക് സമീപത്തെ അപകട സ്ഥലത്തേക്ക് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയതായി യുഎസ് ആര്‍മി പ്രസ്താവനയില്‍ പറയുന്നു. ഫെയര്‍ബാങ്ക്സിന് സമീപമുള്ള ഫോര്‍ട്ട് വെയ്ന്റൈറ്റ് എന്ന സ്ഥലത്തുനിന്നുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട AH-64 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു
ഫെബ്രുവരിയില്‍ തല്‍ക്കീത്നയില്‍ നിന്ന് പറന്നുയര്‍ന്ന അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഫോര്‍ട്ട് വെയ്ന്റൈറ്റില്‍ നിന്ന് ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണിലേക്ക് പറക്കുന്നതായിരുന്നു ഈ ഹെലികോപ്റ്റര്‍.