30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ബ്രിട്ടീഷ് വനിതയെ വഞ്ചിച്ച് ഏഴരക്കോടി തട്ടിയെടുത്തു: തിരികെ പോകാൻ പണമില്ലാതെ വൃദ്ധ, യഹിയ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു

Date:


കൊച്ചിയില്‍ ബ്രിട്ടീഷ് വനിതയെ വഞ്ചിച്ച് ഏഴരക്കോടി തട്ടിെയടുത്തെന്ന പരാതിയില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. നേരത്തെ ഇവർ പരാതി നൽകിയിരുന്നെങ്കിലും ഇരുകൂട്ടരും ഒത്തുതീർപ്പാക്കി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ കരാർ പാലിക്കാത്തതിനാലാണ് ഇവർ വീണ്ടും പരാതി നൽകിയത്. പള്ളുരുത്തി സ്വദേശി യഹിയ ഖാലിദിനെ പ്രതിയാക്കി ഫോര്‍ട്ടുകൊച്ചി പൊലീസാണ് കേസെടുത്തത്.

സാമ്പത്തിക തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിത തിരികെ പോകാൻ പോലും കാശില്ലാതെ വലയുകയാണ്. ലണ്ടനിലെ വീട് വിറ്റുകിട്ടിയ 720000 പൗണ്ട് യഹിയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്തുവെന്നായിരുന്നു പരാതി. ഫോര്‍ട്ടുകൊച്ചി പൊലീസിന് പരാതി കൈമാറിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. വീസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരിച്ചുപോകാന്‍പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് സാറാ പെനലോപ് കോക്ക്.

നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പള്ളുരുത്തി സ്വദേശിയായ യഹിയ ഖാലിദ് ഏഴരക്കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് കഴിഞ്ഞ ജൂണ്‍ പത്തൊന്‍പതിനാണ് ബ്രിട്ടീഷുകാരി സാറാ പെനലോപ് കോക് ഡി.സി.പിക്ക് പരാതി നൽകിയത്. പിന്നാലെ സാറാ താമസിക്കുന്ന സ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. വിശ്വാസവഞ്ചനയ്ക്കും, പണം തട്ടിയെടുത്തതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയായ യഹിയയെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഗോവയിലെന്നായിരുന്നു മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related