31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

പെട്രോള്‍ പമ്പില്‍ വന്‍ സ്‌ഫോടനം: 27 പേര്‍ കൊല്ലപ്പെട്ടു

Date:


മോസ്‌കോ: റഷ്യയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ കോക്കസസ് റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലാണ് സ്ഫോടനം ഉണ്ടായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും തീ ഉയരുകയും ഇത് പെട്രോള്‍ സ്റ്റേഷനിലേക്ക് പടരുകയുമായിരുന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പത്തുപേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

6,460 ചതുരശ്ര അടി വിസ്തൃതിയില്‍ തീ പടര്‍ന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്ത് മോസ്‌കോയിലേക്ക് മാറ്റിയിട്ടുണ്ട്. കാസ്പിയന്‍ കടലിന്റെ തീരത്താണ് പെട്രോള്‍ സ്റ്റേഷന്‍. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related