ലണ്ടന്‍:അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ പ്രകീര്‍ത്തിച്ച് യുകെ ഇമാം സുലൈമാന്‍ ഗാനി . താലിബാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ആര്‍ടിഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമാം താലിബാനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.
‘താലിബാന്‍ സര്‍ക്കാരില്‍ തനിക്ക് വളരെ മതിപ്പുണ്ട് . അടുത്തിടെ ഞാന്‍ താലിബാന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . താലിബാന്‍ മന്ത്രിമാര്‍ വളരെ മൃദുലരും സൗമ്യരുമാണ്. അഫ്ഗാനിസ്ഥാനിലെ പുതിയ ഗവണ്‍മെന്റിന്റെ ‘ശരീഅത്ത് അധിഷ്ഠിത സംവിധാനം’ ‘റോള്‍ മോഡല്‍’ ആണ് . അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ ഭരണത്തില്‍ ബ്രിട്ടീഷ് മുസ്ലീങ്ങള്‍ വളരെ സന്തുഷ്ടരാണ്. അതിന്റെ നിലനില്‍പ്പിനായി പ്രാര്‍ത്ഥിക്കുന്നു’ ഗാനി പറഞ്ഞു.
‘അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ അഭിവൃദ്ധി പ്രാപിക്കുന്നു . അഫ്ഗാനിസ്ഥാനില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഇത് ഏറ്റവും നിര്‍ണായകമായ പോയിന്റാണെന്ന് ഞാന്‍ കരുതുന്നു. മുഹമ്മദ് നബിയെ പോലെ കരുണയുള്ളവരാണ് താലിബാന്‍. ‘ഏറ്റവും പ്രധാനം നമ്മുടെ ദീനിനെ സംരക്ഷിക്കുന്നു എന്നതാണ്, നമ്മുടെ ജീവിതരീതിയായ മുസ്ലീം ദൈവിക നിയമങ്ങള്‍ പാലിക്കുന്നതിനുള്ള ശ്രമം അവര്‍ നടത്തുന്നു . ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായ ദിശയിലാണ് .അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ മതിപ്പുളവാക്കി’, ഗാനി പറഞ്ഞു.