ഈഫൽ ടവറിൽ നിന്നും താഴേക്ക് ചാടി: ഒരാൾ അറസ്റ്റിൽ


പാരിസ്: ഈഫൽ ടവറിന് മുകളിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് താഴേയ്ക്ക് ചാടിയ വ്യക്തി അറസ്റ്റിൽ. പാരച്യൂട്ടിലൂടെയാണ് ഇവർ താഴേക്ക് ചാടിയത്.

രാവിലെ ടവറിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നതിന് മുൻപ് തന്നെ ഇയാൾ അനധികൃതമായി അകത്ത് കടന്നിരുന്നു. ശേഷം 330 മീറ്റർ ഉയരത്തിൽ നിന്നും ഇയാൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടി. സമീപത്തെ മൈതാനത്തിലേക്കാണ് ഇയാൾ ചാടിയത്. ടവറിലെ ജീവനക്കാരുടെയടക്കം ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.