31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് 10 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്

Date:


ന്യൂയോർക്ക്: അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് 10 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് പോലീസ്. അമേരിക്കയിലെ മിസിസിപ്പിയിൽ ആണ് സംഭവം. ആഗസ്റ്റ് 10ന് കുട്ടിയുടെ അമ്മ ലത്തോണിയ ഈസൻ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സംഭവം. കാറിന് പിന്നിൽ മൂത്രമൊഴിക്കുന്ന മകനെ പിടികൂടിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു, സംഭവത്തിൽ പോലീസുകാർ അതിരുകടന്നതായി സ്ത്രീ പറഞ്ഞു.

കുട്ടിയെ ജയിലിലേക്ക് കൊണ്ടുപോയെന്നും പിന്നീട് അമ്മയ്‌ക്കൊപ്പം തിരിച്ചയച്ചുവെന്നുമാണ് റിപ്പോർട്ട്. സംഭവം കുറ്റിയിൽ വളരെയധികം ആഘാതം ഉണ്ടാക്കുമെന്ന് അമ്മ പറയുന്നു. തന്റെ മകൻ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്ന് സമ്മതിച്ച അവർ, മകന്റെ ഭാവിയെ ഓർത്ത് ആശങ്ക പെടുന്നുമുണ്ട്. ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് തന്റെ മകനെ ഗുണദോഷിക്കാനും ചേർത്തുപിടിക്കാനുമാണ് താൻ ശ്രമിച്ചതെന്ന് ഇവർ പ്രമുഖ ചാനലിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related