30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

അമേരിക്കയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിൽ ആദ്യമായി ദീപാവലി ആഘോഷം| Diwali Festivities Hosted at US Walt Disney World Resort – News18 Malayalam

Date:


ന്യൂയോർക്ക്: ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാ​ഗമായി നൂറുകണക്കിന് നർത്തകർ ഇവിടെ ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും പ്രദർശിപ്പിച്ചു. ജാഷ്‌ൻ പ്രൊഡക്ഷൻസാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള 400-ലധികം നർത്തകർ ഡിസ്നി സ്പ്രിംഗ്സ്, ഡിസ്നി അനിമൽ കിംഗ്ഡം തീം പാർക്ക് എന്നിവിടങ്ങളിൽ നൃത്ത പ്രകടനങ്ങൾ കാഴ്ച വച്ചു.

ജാഷ്ൻ പ്രൊഡക്ഷൻസിന്റെ സ്ഥാപകയായ ജിനി ബെറിയുടെ നേതൃത്വത്തിലാണ് ഡാൻസ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടിയായിരുന്നു.

പലസ്തീന് പിന്തുണ അറിയിക്കാൻ തണ്ണിമത്തന്‍ ഇമോജികള്‍ എന്തുകൊണ്ട് ?

“വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്,” ജിനി ബെറി പറഞ്ഞു. ദീപാവലി ഡാൻസ് ഫെസ്റ്റ് പോലെയുള്ള കൂടുതൽ പരിപാടികളോടെ ദക്ഷിണേഷ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കാനും ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ജാഷ്ൻ പ്രൊഡക്ഷൻസ് ഇനിയും ശ്രമിക്കുമെന്നും അവ‍ർ കൂട്ടിച്ചേ‍ത്തു.

ഒക്ടോബർ 26 മുതൽ 28 വരെയായിരുന്നു പരിപാടി. ഡിസ്നി സ്പ്രിംഗ്സിലെ ഔദ്യോഗിക പരേഡോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. ഡിസ്നിയുടെ അനിമൽ കിംഗ്ഡം തീം പാർക്കിൽ നടന്ന ഡാൻസ് ഫെസ്റ്റിൽ ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17ഓളം ഡാൻസ് സ്കൂളുകൾ പങ്കെടുത്തു.

1,000-ത്തിലധികം അതിഥികൾ ഈ നിറപ്പകിട്ടാ‍‍ർന്ന ദീപാവലി ആഘോഷം കാണാനെത്തി. വാൾട്ട് ഡിസ്നിയുടെ ഐക്കണുകളായ മിക്കി മൗസും മിനി മൗസും ഭിന്നശേഷിക്കാരായ വിദ്യാ‍‌‍ർത്ഥികൾക്കൊപ്പം ചേ‍ർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related