അമേരിക്കയിലെ നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തള്ളി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്ന് പോള്‍ ഫലം. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേർന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം പറയുന്നത്. നവാഡയില്‍ ട്രംപിന് 52 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ബൈഡന് 41 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ജോര്‍ജിയയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 43 ശതമാനവും വീതമാണ് പിന്തുണ. അതേസമയം, അരിസോണയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണ കിട്ടി. മിഷിഗണിലാകട്ടെ ഡൊണാള്‍ഡ് ട്രംപിന് 48 ശതമാനം പിന്തുണയാണ് ലഭിച്ചത്. ബൈഡന് 43 ശതമാനവും. പെന്‍സില്‍വാനയയില്‍ ട്രംപിന് 48 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണ ലഭിച്ചു.
Also read- Diwali 2023: അമേരിക്കയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിൽ ആദ്യമായി ദീപാവലി ആഘോഷം
പക്ഷേ, വിസ്‌കോന്‍സിനില്‍ ട്രംപിനെ പിന്തള്ളി ബൈഡന്‍ മുന്നിലെത്തി. ബൈഡന് 47 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ട്രംപിന് 45 ശതമാനം മാത്രം പിന്തുണയാണ് ഇവിടെ നിന്ന് കിട്ടിയത്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ മൂന്ന് വരെ ടെലിഫോണ്‍ വഴിയാണ് പോള്‍ നടത്തിയത്. നേര്‍ക്കുനേരെയുള്ള മത്സരത്തിന്റെ പ്രാഥമിക വോട്ടെടുപ്പ് അടുത്തവര്‍ഷം മാത്രമേ ആരംഭിക്കുകയൂള്ളൂ. പോള്‍ ഫലം തള്ളിക്കളഞ്ഞ ബൈഡന്റെ പ്രചാരണ വക്താവ് കെവിന്‍ മുനോസ് ഒരു വര്‍ഷത്തിന് മുമ്പുള്ള പ്രവചനങ്ങള്‍ തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വ്യത്യാസപ്പെടുമെന്ന് സിഎന്‍എന്നിനോട് പറഞ്ഞു.ഈ സംസ്ഥാനങ്ങളില്‍ 30 വയസ്സിന് താഴെയുള്ള വോട്ടര്‍മാരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് ബൈഡനെ പിന്തുണയ്ക്കുന്നത്.
Also read-ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു; വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു
ഗ്രാമപ്രദേശങ്ങളിലെ ട്രംപിന്റെ നേട്ടത്തിന്റെ പകുതി മാത്രമാണ് നഗരമേഖലകളില്‍ ബൈഡന്‍ നേടിയിരിക്കുന്ന മുന്‍തൂക്കം. അതേസമയം, സ്ത്രീ വോട്ടര്‍മാരില്‍ ഭൂരിഭാഗവും ബൈഡനെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം, ഇതിന്റെ ഇരട്ടി പുരുഷന്മാരാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. ബൈഡന്റെ കീഴില്‍ ലോകം തകരുകയാണ്. രാജ്യത്തിന് ഒരു മാതൃകയാകാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്ന ഒരാളെയാകും ഞാന്‍ പിന്തുണയ്ക്കുക. ട്രംപ് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണ് ഞാൻ കരുതുന്നത്, 2020-ല്‍ ബൈഡനെ പിന്തുണച്ച പെന്‍സില്‍വാനിയയില്‍ നിന്നുള്ള വോട്ടറായ സ്‌പെന്‍സര്‍ വെയിസ് പറഞ്ഞു.