30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

Israel Frees Hostage Held By Hamas, First Rescue Since ‘War’ Began – News18 Malayalam

Date:


ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടത്തില്‍ വെടിനിര്‍ത്തൽ സാധ്യമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ മതിയായ സഹായം എത്തിക്കാൻ കഴിയാത്തതിൽ യുഎന്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഒക്ടോബര്‍ 7 ന് ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്രതീക്ഷിത ആക്രമണമാണ് ഹമാസ് നടത്തിത്. ഇതിന് മറുപടിയായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ പ്രദേശം വ്യോമ, കര ആക്രമണത്തിലൂടെ ഇസ്രായേല്‍ പിടിച്ചെടുത്തു. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ 8,300-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 7 ന് പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തുകയും രാജ്യത്തിനെതിരെ ‘ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ലഡ്’ എന്ന ആക്രമണം തുടരകയും ചെയ്തു. ഇത് ഇരുപക്ഷവും തമ്മിലുള്ള വലിയ സംഘര്‍ഷത്തിന് കാരണമായി. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ നിലവിലെ ഇരുരാജ്യങ്ങളിലെയും അവസ്ഥ എങ്ങനെയെന്ന് നോക്കാം:

Also read-‘ഇസ്രായേലിലേക്കും ഗാസയിലേക്കും സൈന്യത്തെ അയയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല’: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

-ഐഡിഎഫ്, ഐഎസ്എ, ഹമാസിന്റെ ബെയ്ത് ലാഹിയ ബറ്റാലിയന്‍ കമാന്‍ഡറെ കൊലപ്പെടുത്തി

ഒക്ടോബര്‍ 7 ന് കിബ്ബ്ട്സ് എറസിലും മോഷവ് നെറ്റിവ് ഹാസറയിലും കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ഹമാസിന്റെ നോര്‍ത്തേണ്‍ ബ്രിഗേഡിന്റെ ബെയ്റ്റ് ലാഹിയ ബറ്റാലിയന്‍ കമാന്‍ഡര്‍ നാസിം അബു അജിനയെ ഐഡിഎഫ് യുദ്ധവിമാനങ്ങള്‍ ആക്രമിച്ചതായി, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും (ഐഡിഎഫ്) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും (ഐഎസ്എ) ഇന്നലെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

‘മുമ്പ്, അബു അജിന ഹമാസിന്റെ ഏരിയല്‍ അറേയുടെ കമാന്‍ഡര്‍ ആയിരുന്നു, അദ്ദേഹത്തിന്റെ ഉന്മൂലനം ഐഡിഎഫിന്റെ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള ഹമാസ് ഭീകരസംഘടനയുടെ ശ്രമങ്ങളെ സാരമായി ബാധിക്കും,’ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേല്‍ ഗാസയിലേക്ക്, ബന്ദികളെ മോചിപ്പിക്കുന്നു

തിങ്കളാഴ്ച, ഇസ്രായേല്‍ കരസേന ഗാസയിലേക്ക് കടക്കുകയും പ്രദേശത്തെ പ്രധാന നഗരത്തില്‍ ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുകയാണ്. സൈന്യം ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ ഒരു സൈനികനെ മോചിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

Also read-Israel Hamas War: ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ നിലച്ചു; ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് വ്യോമസേനാ തലവൻ കൊല്ലപ്പെട്ടു

ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തിനിടെ പിടിക്കപ്പെട്ട ഒരു സൈനികനെ ഗാസയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ രക്ഷാപ്രവര്‍ത്തനമാണിത്.

സിറിയന്‍ ടെറിട്ടറിയിലെ സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഐഡിഎഫ് ആക്രമിച്ചു. ലക്ഷ്യമിടുന്നത് ലെബനനിലെ ഹിസ്ബുള്ളിനെ

സിറിയയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ആക്രമണത്തിന് മറുപടിയായി, ഞായറാഴ്ച തങ്ങളുടെ വിമാനം സിറിയന്‍ പ്രദേശത്തെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ചൊവ്വാഴ്ച പറഞ്ഞു. ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയുധങ്ങളും പോസ്റ്റുകളും സൈറ്റുകളും ഉള്‍പ്പെടെ ലെബനനിലെ ഹിസ്ബുള്ളയുടെ ഭീകര പ്രവര്‍ത്തനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി ഐഡിഎഫ് അറിയിച്ചു.

തിങ്കളാഴ്ച രക്ഷാസമിതിയെ അഭിസംബോധന ചെയ്യുമ്പോള്‍ ഇസ്രായേലിലെ ഐക്യരാഷ്ട്രസഭ അംബാസഡര്‍ തന്റെ വസ്ത്രത്തില്‍ ഒരു മഞ്ഞ നക്ഷത്രം കുത്തിയിരുന്നു, ബോഡിയിലെ അംഗങ്ങള്‍ ഹമാസിന്റെ ക്രൂരതകളെ അപലപിക്കുന്നതുവരെ ബാഡ്ജ് ധരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.

‘നിങ്ങളില്‍ ചിലര്‍ കഴിഞ്ഞ 80 വര്‍ഷമായി ഒന്നും പഠിച്ചിട്ടില്ല. എന്തിനാണ് ഈ ബോഡി സ്ഥാപിച്ചതെന്ന് നിങ്ങളില്‍ ചിലര്‍ മറന്നുവെന്ന്,’ ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ്-പലസ്തീന്‍ പോരാളികള്‍ നടത്തിയ മാരകമായ ആക്രമണങ്ങളില്‍ ”നിശബ്ദത പാലിച്ചതിന്” സുരക്ഷാ കൗണ്‍സിലിനെ അപലപിച്ച് ഇസ്രായേൽ പ്രതിനിധി ഗിലാദ് എര്‍ദാന്‍ പറഞ്ഞു.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 8,300-ലധികം മരണങ്ങള്‍

തീവ്രമായ സൈനിക നടപടികള്‍ ഗാസയിലെ 2.4 ദശലക്ഷം നിവാസികളില്‍ കാര്യമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്, 8,300-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ലോകം ആവശ്യപ്പെടണമെന്ന് നെതന്യാഹു

ഗാസയില്‍ ഹമാസിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഇസ്രായേല്‍ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു. ബന്ദികളെ ഉടന്‍ നിരുപാധികം മോചിപ്പിക്കണം എന്ന് ലോകം ആവശ്യപ്പെടണമെന്നും നെതന്യാഹു പറഞ്ഞു.

ജർമൻ വനിത ഷാനി ലൂക്ക് കൊല്ലപ്പെട്ടു

ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തിനിടെ ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോയതായി കരുതപ്പെടുന്ന ജര്‍മ്മന്‍-ഇസ്രായേല്‍ വനിത ഷാനി ലൂക്ക് കൊല്ലപ്പെട്ടു. ഇത് അവരുടെ കുടുംബത്തെ അറിയിച്ചു. ജര്‍മ്മന്‍ വനികയായ ലൂക്കിനെ ശിരഛേദം ചെയ്തവെന്നാണ് ലഭ്യമായ സ്രോതസ്സുകളില്‍ നിന്നുള്ള വിവരം.

‘നിര്‍ഭാഗ്യവശാല്‍, എന്റെ മകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന വാര്‍ത്ത ഇന്നലെ ഞങ്ങള്‍ക്ക് ലഭിച്ചു,” ലൂക്കിന്റെ അമ്മ റിക്കാര്‍ഡ ജര്‍മ്മന്‍ ഔട്ട്ലെറ്റ് ആര്‍ടിഎല്ലിനോട്പറഞ്ഞതായി, ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related