31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

‘ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യണം‘: നരേന്ദ്രമോദിയോട് ഇറാന്‍ പ്രസിഡന്റ്

Date:


ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിനിടയില്‍ ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ‘ഇന്ത്യ എല്ലാ ശേഷിയും’ ഉപയോഗിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

പാശ്ചാത്യ കോളനിവത്കരണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെ റെയ്സി ഉയര്‍ത്തിക്കാട്ടുകയും ലോകത്തെ ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം അനുസ്മരിക്കുകയും ചെയ്തതായി ഇറാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ‘ഇന്ന്, ഗാസയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കെതിരായ സയണിസ്റ്റ് കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ സാധ്യമായ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പലസ്തീന്‍ ജനതയുടെ മേലുള്ള തുടച്ചയായ കൂട്ട കുരുതി ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ട്, ഈ കൊലപാതകം പ്രാദേശിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, ഇബ്രാഹിം റെയ്‌സി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു.

ഗാസയിൽ നിന്ന് ഏഴായിരത്തോളം വിദേശികളെയും ഇരട്ട പൗരത്വമുള്ളവരെയും ഒഴിപ്പിക്കാൻ സഹായം നൽകുമെന്ന് ഈജിപ്ത്

അടിയന്തര വെടിനിര്‍ത്തലിനുള്ള ഏതു തരത്തിലുമുള്ള ആഗോള സംയുക്ത ശ്രമങ്ങളെയും ടെഹ്റാന്‍ പിന്തുണയ്ക്കുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന ഏത് നീക്കവും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍, പാര്‍പ്പിട മേഖലകള്‍ എന്നിവ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായും റെയ്സി ആരോപിച്ചു.

മാനുഷിക കാഴ്ചപ്പാടില്‍ ഈ പ്രവര്‍ത്തനങ്ങള്‍ അപലപനീയവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ അധിനിവേശത്തെ നേരിടാന്‍ പലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകള്‍ക്ക് നിയമാനുസൃതമായ അവകാശമുണ്ടെന്നും അടിച്ചമര്‍ത്തലില്‍ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തെ എല്ലാ രാജ്യങ്ങളും പിന്തുണയ്ക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഹമാസിന് ആയുധങ്ങൾ വിൽക്കാൻ കിം ജോങ് ഉൻ; ഉത്തര കൊറിയയ്ക്കെതിരെ ആരോപണവുമായി ദക്ഷിണ കൊറിയ

നാസി ജര്‍മ്മനിക്കെതിരായ യൂറോപ്യന്‍ രാജ്യങ്ങളുടെ പോരാട്ടം പ്രശംസിക്കപ്പെടുകയും വീരോചിതവുമായ ഒരു പ്രവൃത്തിയായി വാഴ്ത്തുകയും ചെയ്തു. എന്നാല്‍ കുട്ടികളെ കൊല്ലുന്നതും കുറ്റകരവുമായ സയണിസ്റ്റ് ഭരണകൂടത്തിനെതിരായ പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അപലപിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ന്യൂഡല്‍ഹിയും ടെഹ്റാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ റെയ്‌സി, ഇറാന്‍ ഇന്ത്യയെ ഒരു തന്ത്രപ്രധാന പങ്കാളിയായാണ് കാണുന്നതെന്നും സഹകരണം മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലെ കാലതാമസം നികത്തുന്നതിനുമുള്ള ആസൂത്രണത്തിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു.

ചബഹാര്‍ തുറമുഖം ഉള്‍പ്പെടെയുള്ള സുസ്ഥിര സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ‘ഗൗരവമേറിയ നിക്ഷേപം’ നടത്തണമെന്ന് ഇറാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും വടക്കന്‍-തെക്ക് ഇടനാഴിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും അതുകൊണ്ടുള്ള നേട്ടങ്ങൾ ആവര്‍ത്തിക്കുകയും ചെയ്തു. ചബഹാര്‍ തുറമുഖം ഉള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിലെ ഇന്ത്യയുടെയും ഇറാന്റെയും ഭാഗത്തു നിന്നുള്ള പുരോഗതിയെ ഇറാൻ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related