1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

ജൂതർക്കെതിരെ മോശം പരാമർശം; ആപ്പിൾ ജീവനക്കാരിയെ പുറത്താക്കി

Date:


ജൂതവിരുദ്ധ വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നടാഷ ഡച്ച് എന്ന ജർമൻ ജീവനക്കാരിയെ ടെക് ഭീമനായ ആപ്പിൾ പുറത്താക്കി. ജൂതരെക്കുറിച്ച് മോശമായി പരാമർശിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ്‌ ചെയ്തതിന് പിന്നാലെയാണ് നടാഷയെ ആപ്പിൾ പുറത്താക്കിയത്.

ജൂത വിരുദ്ധതയെക്കുറിച്ച് ജൂതരെക്കുറിച്ച് മോശമായി പരാമർശിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ്‌ ചെയ്തതിന് പിന്നാലെയാണ് നടാഷയെ ആപ്പിൾ പുറത്താക്കിയത് അന്വേഷിക്കുന്ന ഇസ്രായേൽ അനുകൂല സ്റ്റോപ്പ്‌ ആന്റിസെമിറ്റിസം എന്ന സംഘടനയാണ് നടാഷയുടെ പോസ്റ്റ്‌ എക്സ് അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ട് ആപ്പിളിനോട് നടപടി ആവശ്യപ്പെട്ടത്.

ഇൻസ്റ്റഗ്രാം പോസ്റ്റിൽ താൻ ഒരു ജർമൻകാരി ആയതിൽ അഭിമാനിക്കുന്നുവെന്നും സയണിസ്റ്റുകളെ കൊലപാതകികൾ എന്നും കള്ളന്മാരെന്നും അവർ വിശേഷിപ്പിച്ചു. കൂടാതെ അവർ മറ്റ് രാജ്യങ്ങളിലേക്ക് നുഴഞ്ഞു കയറുന്നവർ ആണെന്നും ആളുകളുടെ ജീവനും വീടുകളും തെരുവുകളും തട്ടിയെടുക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നവരാണെന്നും നടാഷ ആരോപിച്ചു.

സയണിസ്റ്റുകളെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ച നടാഷ, ചരിത്രം അവരുടെ ചെയ്തികൾ മറക്കില്ല എന്നും തന്റെ പോസ്റ്റിൽ പറഞ്ഞു.

നിങ്ങൾക്ക് എന്നെ അൺഫോളോ ചെയ്യാം ചെയ്യാതിരിക്കാം. എന്നാൽ എനിക്ക് ഒന്നേ പറയാനുള്ളൂ, ഞാൻ ഒരു അഭിമാനിയായ ജർമൻ പൗരയാണെന്ന് നിങ്ങൾ മറക്കുന്നു. നിങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് നുഴഞ്ഞു കയറുന്നു, അവിടുള്ള ജനങ്ങളുടെ ജീവനും, തൊഴിലും വീടും അവരുടെ തെരുവുകളും തട്ടിയെടുത്ത ശേഷം അവരെ പുറത്താക്കുന്നു, ഉപദ്രവിക്കുന്നു. അതിനെതിരെ ആളുകൾ പ്രവർത്തിച്ചാൽ നിങ്ങളവരെ ഭീകരവാദികൾ എന്ന് മുദ്രകുത്തുന്നു. തലമുറകളായി നിങ്ങൾ ഇത് തന്നെയാണ് ചെയ്തു വരുന്നത്. നിങ്ങൾക്ക് ആകെ ചെയ്യാൻ അറിയാവുന്നതും ഈ നുഴഞ്ഞു കയറ്റമാണ്. നിങ്ങൾ തീവ്രവാദികളാണ്, ചരിത്രം നിങ്ങളെ അങ്ങനെ തന്നെ രേഖപ്പെടുത്തും” – നടാഷ തന്റെ പോസ്റ്റിൽ പറഞ്ഞു.

ആപ്പിളിലെ ടെക്നിക്കൽ സ്‌പെഷ്യലിസ്റ്റും അപ്രന്റീസ്‌ മാനേജറും ആയി പ്രവർത്തിച്ചു വരികയായിരുന്ന നടാഷ. പോസ്റ്റ്‌ വിവാദമായ ശേഷം തന്റെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റഗ്രാം തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇവർ ഡിലീറ്റ് ചെയ്തു. എംപ്ലോയീസ് ലിസ്റ്റിൽ നിന്നും ആപ്പിൾ നടാഷയുടെ പേര് നീക്കം ചെയ്തു. നടാഷയെ ആപ്പിൾ പുറത്താക്കിയ വിവരം സ്റ്റോപ്പ്‌ ആന്റി സെമിറ്റിസം, തങ്ങളുടെ എക്സ് അക്കൗണ്ട് വഴി സ്ഥിരീകരിച്ചു.

ആധുനിക പാലസ്തീനിൽ ജൂതർക്ക് കുടിയേറി ജീവിക്കാനായി 1800കളിൽ തിയോഡർ ഹെർസലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പ്രസ്ഥാനമാണ് സയണിസം. ജൂതർക്കെതിരെയുള്ള അക്രമണങ്ങളെ ചെറുതാക്കി കാണിക്കാനും മറ്റും നാസി ജെർമനി ഉപയോഗിച്ച വാക്കുകൾക്ക് സമാനമാണ് നടാഷയുടെ പോസ്റ്റ്‌ എന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related