ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം; പലസ്തീന്‍ അനുകൂല പ്രകടനങ്ങൾ ഫ്രഞ്ച് സർക്കാർ നിരോധിച്ചു


ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ഫ്രഞ്ച് ഗവണ്‍മെന്‍റ് നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന വിദേശ പൗരന്മാരെ വ്യവസ്ഥാപിതമായി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ മുന്നറിയിപ്പ് നൽകി. അതേസമയം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്നുണ്ടായ യഹൂദവിരുദ്ധത വർദ്ധിക്കുമെന്ന് യൂറോപ്യൻ ഗവൺമെന്റുകൾ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

Israel-Hamas War: ഇസ്രായേൽ ആദ്യ ലക്ഷ്യം മാത്രം; ഈ ഉലകം ഞങ്ങളുടെ കാൽക്കീഴിലാകുമെന്ന് ഹമാസ്

 അതേസമയം, നിരോധനം വകവയ്ക്കാതെ, പലസ്തീൻ അനുകൂല പ്രകടനക്കാരുടെ ഒരു വലിയ ജനക്കൂട്ടം വ്യാഴാഴ്ച പാരീസിൽ പ്രതിഷേധിച്ചു. പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ നടന്ന റാലിയില്‍ 3,000ത്തോളം പേര്‍ പങ്കെടുത്തു. റാലി പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. “ഇസ്രായേൽ കൊലപാതകി”, “പലസ്തീൻ വിജയിക്കും” തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കിയും പലസ്തീൻ പതാകകൾ വീശിയുമായിരുന്നു പ്രകടനം നടന്നത്. പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.