9/11 ആക്രമണം: തീവ്രവാദികൾ ഹൈജാക്ക് ചെയ്ത വിമാനത്തിലെ യാത്ര അവസാന നിമിഷം മാറ്റിവെച്ച അനുഭവം പങ്കുവെച്ച് യാത്രക്കാരൻ


ലോകത്തെ നടുക്കിയ സംഭവമായിരുന്നു 9/11 ആക്രമണം എന്നറിയപ്പെടുന്ന അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണം. 11 സെപ്റ്റംബര്‍ 2001-ല്‍ അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ ഏകദേശം 3,000 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങള്‍ നടത്താന്‍ അല്‍-ഖ്വയ്ദ ഭീകരര്‍ നാല് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തിരുന്നു.

ഈ വിമാനങ്ങളില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചു, മൂന്നാമത്തേത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്റഗണിലേക്ക് ഇടിച്ചിറക്കിയായിരുന്നു. അല്‍-ഖ്വയ്ദ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത നാലാമത്തെ വിമാനമാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 93.

Also read- 9/11 ഭീകരാക്രമണത്തിന് 22 വയസ്സ്; രണ്ട് ഇരകളെ കൂടി തിരിച്ചറിഞ്ഞു; ഇനിയും തിരിച്ചറിയാത്ത ആയിരത്തിലധികം മനുഷ്യാവശിഷ്ടങ്ങള്‍

അടുത്തിടെ, ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ ഒരു ഉപയോക്താവ് അവസാന നിമിഷം ഈ വിമാനത്തിലെ യാത്ര ഒഴിവാക്കാനുണ്ടായ സംഭവം പങ്കുവെച്ചത് വൈറലായിരുന്നു. തന്റെ സഹപ്രവര്‍ത്തക നിര്‍ദ്ദേശിച്ചതനുസരിച്ച് യാത്രയില്‍ അവസാന നിമിഷം മാറ്റം വരുത്തിയതിനെക്കുറിച്ചും അത്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ബിൽ എൽമോർ എന്നയാൾ.

സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി സാന്‍ ജോസിലേക്ക് മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സഹപ്രവര്‍ത്തക ഇയാളെ പ്രേരിപ്പിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 93 ലെ, തന്റെ ആഡംബര യാത്ര നഷ്ടപ്പെടുന്നതില്‍ അദ്ദേഹത്തിന് ആദ്യം കടുത്ത നിരാശയാണ് തോന്നിയത്, എന്നാല്‍ ഈ മാറ്റം തന്റെ ജീവന്‍ രക്ഷിക്കുമെന്ന് അദ്ദേഹം അന്ന് അറിയില്ലായിരുന്നു.

Also read-പാര്‍ലമെന്റിന് മുന്നിൽ നിർത്തിയ കാറിൽനിന്ന് ഗേറ്റിലേക്ക് ഇറങ്ങിയോടി; പിന്നാലെ തീഗോളമായി; തുർക്കി ഭീകരാക്രമണ വിഡിയോ

‘അര്‍ദ്ധരാത്രിയില്‍ ഒരു സഹപ്രവര്‍ത്തക എന്നെ വിളിച്ച്, സാന്‍ ജോസിലേക്ക് പോകാനുള്ള എന്റെ ഫ്‌ളൈറ്റ് മാറ്റുകയാണെന്ന് പറഞ്ഞു. എന്റെ യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 93 ലെ ഫസ്റ്റ് ക്ലാസ് സീറ്റിന് പകരം മറ്റൊരു ഫ്‌ളൈറ്റിലേക്ക് മാറി. ഞാന്‍ വളരെ നിരാശനായെങ്കിലും ആ യാത്രക്കായി പുറപ്പെട്ടു. ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍, 93 ഫ്‌ലൈറ്റില്‍ ആളുകള്‍ കയറുന്നത് ഞാന്‍ കണ്ടു, ഇതുകണ്ട് ഞാന്‍ അസ്വസ്ഥനായി’ അദ്ദേഹം കുറിച്ചു.

ഈ സമയത്താണ് ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അറിയുന്നത്. അദ്ദേഹം പറഞ്ഞു, ‘ഞങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തേക്ക് നോക്കാന്‍ പൈലറ്റ് ഞങ്ങളോട് പറഞ്ഞു, ട്വിന്‍ ടവറില്‍ ഒരു വിമാനം ഇടിച്ചതായി കാണപ്പെട്ടു. രണ്ടാമത്തെ വിമാനം മറ്റേ ടവറില്‍ ഇടിക്കുന്നത് കണ്ടു. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തന്നെ ഞങ്ങള്‍ തിരിച്ചിറങ്ങി’ അദ്ദേഹം എഴുതി.

Also read- ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്

വിലയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ പോസ്റ്റ് താമസിയാതെ, സോഷ്യല്‍ മീഡിയയില്‍ വൈറലായി, ലോകമെമ്പാടുമുള്ളവരില്‍ നിന്ന് അനുകൂല പ്രതികരണങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. അവസാന നിമിഷം ഈ വിമാനത്തിന് പകരം മറ്റൊരൊണ്ണം തിരഞ്ഞെടുക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് ചിലര്‍ അന്വേഷിച്ചു. അദ്ദേഹം അതിന് ഉത്തരം നല്‍കുകയും ചെയ്തു.

‘എന്റെ സഹപ്രവര്‍ത്തകയാണ് ഈ ഫ്ളൈറ്റ് തിരഞ്ഞെടുത്തത്. ഫ്‌ളൈറ്റ് 93 യില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തി അവിടെ നിന്ന് മൗണ്ടന്‍ വ്യൂവിലേക്ക് പോകുന്നത് കൂടുതല്‍ സമയം എടുക്കും, ഇത് മീറ്റിംഗിന് വൈകി എത്താന്‍ കാരണമാകും. അതുകൊണ്ടാണ് അവസാന നിമിഷം ഫ്‌ളെറ്റ് മാറ്റാന്‍ തീരുമാനിച്ചത്’, ബിൽ എൽമോർ കുറിച്ചു.