ഐൻസ്റ്റീൻ ഒപ്പിട്ട കൈയെഴുത്തുപ്രതി ഈ ഏഷ്യൻ രാജ്യത്ത് ലേലം ചെയ്തത് 10.7 കോടി രൂപക്ക്


വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻ‌സ്റ്റീന്റെ അപൂർവ കൈയെഴുത്തുപ്രതി 10.7 കോടി രൂപക്ക് ലേലത്തിൽ വിറ്റു. ശാസ്ത്രരംഗത്തെ തന്റെ പ്രശസ്തമായ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്ന കൈയെഴുത്തുപ്രതിയാണിത്. 1905 ലെ പ്രത്യേക ആപേക്ഷികതാ സിദ്ധാന്തങ്ങൾ ( theories of special relativity), 1915 ലെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ( general relativity) എന്നിവയെക്കുറിച്ചുള്ള കയ്യെഴുത്തു പ്രതിയാണ് ലേലത്തിൽ വിറ്റത്. ചൈനയില ഷാങ്ഹായിലുള്ള വാൾഡോർഫ് അസ്റ്റോറിയയിലാണ് ഐൻസ്റ്റീൻ ഒപ്പിട്ട ഈ കൈയെഴുത്തുപ്രതിയുടെ ലേലം നടന്നത്.

1929 ഫെബ്രുവരി 3-ന് ന്യൂയോർക്ക് ടൈംസിന്റെ സ്പെഷ്യൽ സപ്ലിമെന്റിലാണ് ആദ്യമായി ഇത് പ്രസിദ്ധീകരിച്ചത്. ജർമൻ ഭാഷയിലാണ് ഈ കൈയെഴുത്തുപ്രതി എഴുതിയിരിക്കുന്നത്. “ഐൻ‌സ്റ്റീന്റെ അപൂർവ കൈയെഴുത്തുപ്രതിയാണിത്. വലിയ ആവേശത്തോടെയാണ് ആളുകൾ ലേലത്തിൽ പങ്കെടുത്തത്. ഞങ്ങളുടെ വരാനിരിക്കുന്ന പ്രിവ്യൂകളിലും ഈ നവംബറിൽ നടക്കുന്ന ചൈന ഇന്റർനാഷണൽ ഇംപോർട്ട് എക്‌സ്‌പോയിലും കളക്ടർമാരുമായി വീണ്ടും ബന്ധപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, ലേലത്തിന്റെ സംഘാടകർ പറഞ്ഞു.

അന്റാർട്ടിക്കയിൽ പൂക്കൾ വിരിയുന്നു; സന്തോഷിക്കാൻ ഒന്നുമില്ല; ഭയക്കേണ്ടതുണ്ടെന്ന് വിദഗ്ധർ

ആപേക്ഷികാ സി​ദ്ധാന്തം കണ്ടെത്തിയതിനു പിന്നിലെ ചരിത്രം വിവരിക്കുകയും അതിന്റെ പ്രവർത്തനം വിശദീകരിക്കുകയും ചെയ്യുന്ന 14 പേജുള്ള കൈയെഴുത്തുപ്രതിയാണ് ലേലത്തിൽ വിറ്റത്. ഇതിൽ രണ്ട് സമവാക്യങ്ങളും ഒരു ഡയഗ്രമും രണ്ട് പേജുകളുള്ള ശാസ്ത്രീയ സൂത്രവാക്യങ്ങളുമെല്ലാം ഉൾപ്പെടുന്നു.

ആൽബർട്ട് ഐൻസ്റ്റീൻകൈകൊണ്ട് എഴുതിയ ആപേക്ഷിക സിദ്ധാന്തം 2021 ൽ റെക്കോർഡ് തുകയ്ക്ക് ലേലം ചെയ്തിരുന്നു. 11.6 മില്യൺ യൂറോയ്ക്കാണ് (13 മില്യൺ ഡോളർ ) കുറിപ്പുകൾ വിറ്റത്. ഒരു ശാസ്ത്രജ്ഞൻ (scientist) എഴുതിയ കൈയ്യെഴുത്തുപ്രതിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 96.6 കോടി രൂപ വരും. 1915-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ആപേക്ഷികതാ സിദ്ധാന്തത്തിൽ ഐൻസ്റ്റീനിന്റെ ഒപ്പോടു കൂടിയ കുറിപ്പാണിത്. 2018 ൽ “ഗോഡ് ലെറ്റർ” എന്ന് വിളിക്കപ്പെട്ട ഐൻസ്റ്റീൻ സൃഷ്ടികളുടെ മുൻ രേഖകൾ 2.8 മില്യൺ ഡോളറിനാണ് വിറ്റത്. അദ്ദേഹത്തിന്റെ തന്നെ ‘സന്തോഷത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള’ ഒരു കത്തിന് 2017 ൽ 1.56 മില്യൺ ഡോളറും ലേലത്തിൽ ലഭിച്ചിരുന്നു.