ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തി അവിടെ വിവാഹിതയായ യുവതി മക്കളെ കാണാന്‍ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. 34 കാരിയായ രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് 29 കാരനായ പാക് യുവാവ് നസറുള്ളയെ വിവാഹം കഴിക്കാനായി പാകിസ്താനിലേക്ക് പോയത്. വിവാഹം കഴിഞ്ഞതോടെ മതം മാറിയ അഞ്ജു, ഫാത്തിമ എന്ന പേരും സ്വീകരിച്ചു. പാക്കിസ്ഥാനിലെ പെഷവാറിലാണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്. കഴിഞ്ഞ ജൂലൈ 25നായിരുന്നു ഇരുവരുടെയും വിവാഹം.
Also read-കാമുകനേത്തേടി പാകിസ്ഥാനിലെത്തി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യക്കാരി അഞ്ജുവിന് സമ്മാനമായി ഭൂമിയും പണവും
ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ യുവതി ഇന്ത്യയിലെ വീടുവിട്ടിറങ്ങിയത്. ഉത്തർപ്രദേശിൽ ജനിച്ച അഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. അഞ്ജുവിന്റെ കാമുകൻ നസ്‌റുല്ല മെഡിക്കൽ ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങൾ കൊണ്ട് ഫെയ്സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. അഞ്ജുവിന് 15 വയസുള്ള മകളും ആറ് വയസുള്ള ഒരു മകനും ഉണ്ട്.
Also read-ഭർത്താവിനോട് കള്ളം പറഞ്ഞ് വീടുവിട്ടിറങ്ങിയ യുവതി കാമുകനെ വിവാഹം ചെയ്യാൻ പാകിസ്ഥാനിൽ
ഇപ്പോൾ, പാകിസ്താനിൽ താമസിക്കുന്ന അഞ്ജുവെന്ന ഫാത്തിമ മാനസികമായി അസ്വസ്ഥയാണന്നും കുട്ടികളെ ഓര്‍ക്കാറുണ്ടെന്നും അതുകൊണ്ട് അടുത്ത മാസത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ നോക്കുകയാണന്നും ഭര്‍ത്താവ് നസറുള്ള ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മക്കളെ കണ്ടാല്‍ അവള്‍ക്ക് ആശ്വാസമാകുമെന്ന് നസറുള്ള പറഞ്ഞു. വിസ ലഭിക്കാന്‍ അല്പം സാവകാശമുള്ളതിനാല്‍ അടുത്ത മാസം വരെ കാത്തിരിക്കേണ്ടി വരും. ബോളിവുഡ് താരങ്ങളായ ദിലീപ് കുമാര്‍, ഷാ രൂഖ് ഖാന്‍ എന്നിവരുടെ പെഷറിലെ തറവാട് കാണണമെന്നാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു. താന്‍ പാഷ്തോ വാക്കുകള്‍ കുറെ പഠിച്ചെന്നും, ഇവിടെ പ്രശസ്തയാകുമെന്ന് വിചാരിച്ചില്ലന്നും അഞ്ജു പറഞ്ഞു.