16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒടുവില്‍ ഇരട്ടകളില്‍ ഒരാള്‍ മറ്റയാളെ കത്തി കൊണ്ട് കുത്തിക്കൊന്നു

Date:


കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ടക്കര്‍ റോഡിലെ 200-ാം ബ്ലോക്കില്‍ നവംബര്‍ 15ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇരട്ടകള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ അടുക്കളയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മില്‍ പൊതുവെയുണ്ടാവുന്ന വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നും അതിനിടെയാണ് ഈ സംഭവമെന്നും പൊലീസ് വിശദീകരിച്ചു.

തന്റെ പ്രവൃത്തിയിലൂടെ മറ്റേയാളുടെ ജീവന്‍ അപായത്തിലാകുമെന്ന് കുട്ടിക്ക് അറിയുമായിരുന്നില്ല. അതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ‘ഈ രണ്ട് ചെറിയ കുട്ടികളുടെ കുടുംബത്തെ ഓര്‍ത്ത് ഞങ്ങളുടെ ഹൃദയം തകരുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു’ എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...