യുവത്വം നിലനിർത്താൻ താൻ എല്ലാ ദിവസവും രാവിലെ സ്വന്തം മൂത്രം മുഖത്ത് പുരട്ടാറുണ്ടെന്ന് വെളിപ്പെടുത്തി കൊളമ്പിയൻ ഗായികയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ കോറൽ കോസ്റ്റ. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം മൂത്രമാണെന്ന് കോറൽ കോസ്റ്റ പറഞ്ഞു.
മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാൻ ഈ രീതി സഹായകമാകുന്നുണ്ടെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മൂത്രം വൃത്തിയില്ലാത്തതാണ് എങ്കിലും അത് മുഖത്തെ വൃത്തിയുള്ളതാക്കി മാറ്റും എന്ന് കോറൽ പറയുന്നു. ഒരു ഗ്ലാസിൽ മൂത്രവുമായെത്തി മുഖത്ത് പുരട്ടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍
എന്നാൽ, മൂത്രം തന്നെയാണോ കാണിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. ഇൻസ്റ്റാഗ്രാമിൽ 463,000 ഫോളോവേഴ്സും ഫേസ്ബുക്കിൽ 396,000 ഫോളോവേഴ്സുമുള്ള ഇൻഫ്ലുവൻസർ കൂടിയാണ് കോറൽ കോസ്റ്റ. അതേസമയം, താരത്തിന്റെ പ്രവർത്തിയെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നത്. മൂത്രം പുരട്ടുന്നതിലെ അശാസ്ത്രീയതയാണ് വിമർശിക്കുന്നർ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.