കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയം: കോൺഗ്രസ് സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെണ് പ്രധാനമന്ത്രി
ജയ്‌പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി. വികസനത്തിന് മുൻതൂക്കം നൽകുന്ന ഒരു സർക്കാരാണ് രാജസ്ഥാന് ആവശ്യമെന്നും കോൺഗ്രസ് മുൻഗണന നൽകുന്നത് അഴിമതിയ്ക്കും കുടുംബ രാഷ്ട്രീയത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്ത്രീവിരുദ്ധ ചിന്താഗതിയാണെന്നും രാജസ്ഥാനിലെ പാലി ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിൽ പ്രധാനമന്ത്രി ആരോപിച്ചു.
‘സ്ത്രീകൾക്ക് സംവരണം നൽകുന്ന നിയമം പാസാക്കിയത് മുതൽ, കോൺഗ്രസ് സ്ത്രീകൾക്കെതിരെയുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സഖ്യത്തിന്റെ നേതാക്കൾ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും കുറിച്ച് വളരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രി നിയമസഭയിൽ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചിരുന്നു. ഒരു കോൺഗ്രസ് നേതാവും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. രാജസ്ഥാനിലെ ജനങ്ങൾ തിരിച്ചറിഞ്ഞ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണിത്,’ രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
കോടികളുടെ വരുമാനം നേടി ക്രെൻസ സൊല്യൂഷൻ, അറിയാം ഏറ്റവും പുതിയ കണക്കുകൾ
നേരത്തെ, ബീഹാർ നിയമസഭയിൽ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പരാമർശം വിവാദമായിരുന്നു. സ്ത്രീകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് ലൈംഗിക ബന്ധത്തിൽ എങ്ങനെ തന്റെ ഭർത്താവിനെ നിയന്ത്രിക്കാം എന്നത് അറിയാം എന്നതായിരുന്നു നിതീഷിന്റെ പ്രസ്തവാന. സംഭവം വിവാദമായതോടെ നിതീഷ് കുമാർ ക്ഷമാപണം നടത്തി.