2023ലെ വിശ്വസുന്ദരി കിരീടം ചൂടിയത് 23കാരിയായ ഷീനിസ് പലാസിയോസ്



എല്‍സാല്‍വാദോര്‍: 2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. എല്‍സാല്‍വാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണര്‍ അപ്പ് തായ്ലന്‍ഡില്‍ നിന്നുള്ള ആന്റോണിയ പോര്‍സിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്ട്രേലിയയില്‍ നിന്നുള്ള മൊറായ വില്‍സണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്.

Read Also: ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 19 കാരിയുടെ മൃതദേഹം കണ്ടെത്തി

23 കാരിയായ ഷീനിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തില്‍ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന വാചകത്തോടെ ഷീനിസ് പലാസിയോസ് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പിട്ടിരുന്നു. ഫൈനലിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു പോസ്റ്റ്.

2016 മുതല്‍ വിവിധ മത്സരങ്ങളില്‍ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീന്‍, മിസ് വേള്‍ഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങള്‍ സ്വന്തമാക്കിയ ഷീനിസ് മിസ് വേള്‍ഡ് 2021ലെ ആദ്യ നാല്‍പ്പതിലും ഇടം നേടിയിരുന്നു.