മെറ്റ വക്താവിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ: ക്രിമിനൽ കേസിൽ അന്വേഷണം ആരംഭിച്ചു


മെറ്റാ പ്ലാറ്റ്‌ഫോമിന്റെ വക്താവ് ആൻഡി സ്‌റ്റോണിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ. അവ്യക്തമായ കുറ്റങ്ങൾ ചുമത്തി മെറ്റ വക്താവിനെ റഷ്യ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യൻ ആഭ്യന്തര മന്ത്രാലയവും സ്റ്റോണിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങളോ അദ്ദേഹത്തിനെതിരായ കുറ്റങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ മെറ്റയുടെ പ്രധാന സോഷ്യൽ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും റഷ്യയിൽ നിരോധിച്ചിരുന്നു.

പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് എന്‍ഐഎ റെയ്ഡ്

2022 മാർച്ചിൽ മെറ്റ ജീവനക്കാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഒരു റഷ്യൻ അന്വേഷണ സമിതി ക്രിമിനൽ അന്വേഷണം ആരംഭിക്കുകയും ആൻഡി സ്റ്റോണിനെതിരായി തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു. ആൻഡി സ്റ്റോൺ റഷ്യൻ സൈന്യത്തിന് എതിരെ തീവ്രവാദ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നതായി കമ്മിറ്റി ആരോപിച്ചിരുന്നു.

ഉക്രൈനിലെ രാജ്യത്തിന്റെ പ്രത്യേക സൈനിക നടപടിയെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ ഇല്ലാതാക്കാത്തതിന് ആൽഫബെറ്റിന്റെ ഗൂഗിളിന് വ്യാഴാഴ്ച റഷ്യൻ കോടതി 4 മില്യൺ റൂബിൾസ് (44,582 യുഎസ് ഡോളർ) പിഴ ചുമത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ആൻഡി സ്റ്റോണിനെതിരായ നടപടി.