അബുദാബി: യുഎഇ നിവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ 5 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ അവസരം. ഡിസംബർ 2, 3 തീയതികളിൽ യുഎഇയിൽ ദേശീയ അവധിയാണ്. ഈ സാഹചര്യത്തിലാണ് നിരവധി രാജ്യങ്ങൾ യുഎഇ നിവാസികൾക്ക് വിസ രഹിത സേവനം നൽകുന്നത്. വിസ ഇല്ലാതെ യുഎഇ പൗരന്മാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ജോർജിയ
യൂറോപ്പും ഏഷ്യയും സംഗമിക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ രാജ്യമാണ് ജോർജിയ. കോക്കസസ് പർവത ഗ്രാമങ്ങളും, കരിങ്കടൽ ബീച്ചുകളുമാണ് ഈ പ്രദേശത്തിന്റെ പ്രധാന ആകർഷണീയത.
അർമേനിയ
വിവിധ സംസ്കാരങ്ങൾ കൊണ്ട് വൈവിധ്യ പൂർണമായ രാജ്യങ്ങളിൽ ഒന്നാണ് അർമേനിയ. യുഎഇയിൽ നിന്ന് മൂന്ന് മണിക്കൂർ വിമാനയാത്ര ചെയ്താൽ അർമേനിയയിൽ എത്താനാകും. പുതിയ സംസ്കാരങ്ങൾ അടുത്തറിയാൻ ഇഷ്ടപ്പെടുന്നവർക്ക് അർമേനിയ സന്ദർശിക്കാവുന്നതാണ്.
അസർബെയ്ജാൻ
മണിക്കൂറുകൾകൊണ്ട് യുഎഇ നിവാസികൾക്ക് എത്താൻ സാധിക്കുന്ന രാജ്യമാണ് അസർബെയ്ജാൻ. സഞ്ചാരികളെ വരവേൽക്കാൻ രാജകൊട്ടാരവും, മധ്യകാല വാസ്തുവിദ്യകളുമാണ് ഈ രാജ്യത്ത് ഉള്ളത്.
തായ്‌ലൻഡ്
സഞ്ചാരികളുടെ പറുദീസയെന്ന് വിശേഷിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. നഗര ജീവിതം ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് തായ്‌ലൻഡ് തിരഞ്ഞെടുക്കാവുന്നതാണ്.
ഉസ്ബകിസ്ഥാൻ
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉസ്ബകിസ്ഥാൻ തിരഞ്ഞെടുക്കാവുന്നതാണ്. മനോഹരമായ പള്ളികളാണ് ഈ രാജ്യത്തിന്റെ
പ്രധാന ആകർഷണീയത. നഗരത്തിരക്കുകളിൽ നിന്ന് വിട്ടകന്ന്, ശാന്തമായ ഇടങ്ങൾ തിരയുന്നവർക്ക് ഉസ്ബകിസ്ഥാനിലേക്ക് യാത്ര ചെയ്യാവുന്നതാണ്.