17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് യുവതി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Date:


കൊളംബോ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വീഡിയോ സോഷ്യൽ ശ്രദ്ധനേടുന്നു. തമിഴ് ഈഴത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരം നൽകുന്ന മാവീർ നാളിലാണ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദ്വാരക പ്രഭാകരൻ എന്ന് പരിചയപ്പെടുത്തിയ യുവതി പ്രധാനപ്പെട്ട ഒരു ദിവസമായതിനാലാണ് തന്റെ പേരും മറ്റ് വിവരങ്ങളും ഇന്ന് തന്നെ വെളിപ്പെടുത്തുന്നതെന്ന് വീഡിയോയിൽ പറയുന്നു. ഒരുപാട് ബുദ്ധിമുട്ടുകളും ചതികളും സഹിച്ചാണ് താൻ ഇവിടെ നിൽക്കുന്നതെന്നും ഒരു ദിവസം ഈഴത്തിലെത്തി ജനങ്ങളെ സേവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുവതി വ്യക്തമാക്കി.

ധനുവച്ചപുരം വിടിഎം കോളേജില്‍ വിദ്യാർത്ഥികൾ തമ്മിൽ ആക്രമണം: മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം

വൻ രാജ്യങ്ങളുടെ പിന്തുണയില്ലാതെ ശ്രീലങ്കക്ക് എൽടിടിഇയെ നേരിടാനാവില്ലെന്നും എൽടിടിഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും യുവതി വീഡിയോയിൽ പറയുന്നു. വിദേശത്തുള്ള ലങ്കക്കാർ ശ്രീലങ്കയിലെ അടിച്ചമർത്തപ്പെട്ട തമിഴർക്കായി പ്രവർത്തിക്കണമെന്നും യുവതി പറയുന്നു. സിംഹളക്കാർക്കെതിരെ​യല്ല തമിഴരുടെ പോരാട്ടമെന്നും തങ്ങളുടെ പോരാട്ടം ശ്രീലങ്കൻ സർക്കാറിനെതിരെയും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെയുമാണ് എന്നും യുവതി വ്യക്തമാക്കി.

അതേസമയം, വീഡിയോ തയാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് സംശയിക്കുന്നതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ശ്രീലങ്കൻ സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ...