ഗോലാൻ കുന്നുകളിൽ നിന്ന് പിന്മാറണം: ഇസ്രായേലിനെതിരായ യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ


അധിനിവേശ ഗോലാന്‍ കുന്നുകളില്‍നിന്ന് ഇസ്രായേല്‍പിന്മാറണമെന്ന പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ ഇന്ത്യ ഉള്‍പ്പെടെ 91 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ചൈന, ലെബനന്‍, ഇറാന്‍, ഇറാഖ്, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് യുഎന്നില്‍ പ്രമേയത്തെ അനുകൂലിച്ചത്.

അതേസമയം എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 62 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ‘പ്രസക്തമായ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, അധിനിവേശ സിറിയന്‍ ഗോലാനില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്ന 1967 ജൂണ്‍ 4ലെ ആവശ്യം യുഎന്‍ജിഎ ആവര്‍ത്തിക്കുന്നു,’ യുഎന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ് ‘: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

എന്നാൽ, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, പലാവു, ഇസ്രായേല്‍, കാനഡ തുടങ്ങിയരാജ്യങ്ങളാണ് പ്രമേയത്തിനെതിരെ വോട്ട് ചെയ്തത്. യുക്രൈന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജപ്പാന്‍, കെനിയ, പോളണ്ട്, ഓസ്ട്രിയ, സ്‌പെയിന്‍ തുടങ്ങി 62 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.