16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

മറ്റ് സ്ത്രീകളെ നോക്കുന്നു: കാമുകന്റെ കണ്ണില്‍ സൂചികൾ കുത്തിയിറക്കി കാമുകി

Date:



ഫ്ലോറിഡ: മറ്റ് സ്ത്രീകളെ നോക്കിയതിന് കാമുകന്റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് 44 കാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സാന്ദ്ര ജിംനെസ് എന്ന യുവതിയാണ് കാമുകനെ ക്രൂരമായി മുറിവേൽപ്പിച്ചത്. നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന റാബിസ് ഷോട്ട്സ്, കാമുകന്റെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നു യുവതിയെന്ന് പോലീസ് പറയുന്നു. കണ്ണിന് സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോ‌‍ർട്ട്.

മിയാമി ഡേഡ് കൗണ്ടിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ എട്ടുവർ‌ഷമായി ഇരുവരും ഡേറ്റിം​ഗിലാണ്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. താൻ കിടക്കുകയായിരുന്നുവെന്നും അപ്പോള്‍ ജിംനെസ് തന്റെ ശരീരത്തിലേക്ക് ചാടിക്കയറി രണ്ട് സൂചികൾകൊണ്ടും കണ്ണിൽ കുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വലത് കണ്ണിലാണ് കുത്തേറ്റത്.

ഉടൻ തന്നെ ജിംനെസ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസെത്തിയപ്പോൾ ജിംനെസ് താമസസ്ഥലത്തിന് പുറത്ത് കാറിൽ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും കാമുകൻ സ്വയം കണ്ണിൽ കുത്തിയതാണെന്നുമാണ് ജിംനെസിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ...

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...