യുഎസില്‍ വെടിവെപ്പും ഇതേതുടര്‍ന്നുള്ള മരണങ്ങളും നിത്യസംഭവമാകുന്നു, ഇത്തവണ വെടിവെപ്പുണ്ടായത് സര്‍വകലാശാലയില്‍



ലാസ് വേഗാസ്: യുഎസിലെ ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയില്‍ വെടിവെപ്പ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി പൊലീസ് വെടിവെപ്പിലാണോ അതോ ആത്മഹത്യ ചെയ്തതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍വകലാശാലയുടെ പ്രധാന കാമ്പസില്‍ ബുധനാഴ്ചയാണ് വെടിവെപ്പ് നടന്നത്.

Read Also: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു: സംഭവം വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍

വെടിവെപ്പിനെ തുടര്‍ന്ന് സര്‍വകലാശാല പൊലീസ് ഒഴിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നെവാഡ സര്‍വകലാശാലയും മറ്റ് തെക്കന്‍ നെവാഡ സ്ഥാപനങ്ങളും അടിച്ചിട്ടു. സ്ഥാപനത്തിന് സമീപമുള്ള ഒന്നിലധികം റോഡുകളും മുന്‍കരുതലെന്ന നിലയില്‍ പോലീസ് അടച്ചു.

ലാസ് വെഗാസ് സ്ട്രിപ്പില്‍ നിന്ന് രണ്ട് മൈലില്‍ താഴെ കിഴക്കായി സ്ഥിതി ചെയ്യുന്ന കാമ്പസില്‍ ഏകദേശം 25,000 ബിരുദ വിദ്യാര്‍ത്ഥികളും 8,000 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ഉണ്ടെന്നാണ് കണക്ക്.