പാകിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം ഇന്ത്യ അല്ല: നവാസ് ഷെരീഫ്


ലാഹോർ: പാകിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ലാഹോർ: പണമില്ലാത്ത രാജ്യത്തിന്റെ ദുരിതങ്ങൾക്ക് പിന്നിൽ ഇന്ത്യയോ യുഎസോ അല്ലെന്നും തങ്ങൾ സ്വയം വെടിവെച്ചത് തങ്ങളുടെ കാലിൽത്തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാക് മുന്‍ പ്രധാനമന്ത്രി. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍ തങ്ങള്‍ സ്വന്തം കാലില്‍ വെടിവയ്ക്കുകയായിരുന്നു. 2018ല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് സൈന്യം സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു. രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യത്തിനും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും കാരണം സൈനിക സ്വേച്ഛാധിപതികളെ ജഡ്ജിമാര്‍ പിന്തുണച്ചതാണ്. സൈനിക സ്വേച്ഛാധിപതികള്‍ ഭരണഘടന ലംഘിക്കുമ്പോള്‍ ജഡ്ജിമാര്‍ അത് നിയമവിധേയമാക്കുന്നുവെന്നും നവാസ് ഷെരീഫ് ആരോപിച്ചു. 2017ൽ മുൻ ഐഎസ്‌ഐ മേധാവി ജനറൽ ഫായിസ് ഹമീദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെതിരേയും അദ്ദേഹം ശബ്ദമുയർത്തി.

‘ജഡ്ജിമാർ അവരെ (സൈനിക സ്വേച്ഛാധിപതികൾ) മാല അണിയിക്കുകയും അവർ ഭരണഘടന ലംഘിക്കുമ്പോൾ അവരുടെ ഭരണം നിയമവിധേയമാക്കുകയും ചെയ്യുന്നു. ഒരു പ്രധാനമന്ത്രിയുടെ കാര്യം വരുമ്പോൾ ജഡ്ജിമാർ അദ്ദേഹത്തെ പുറത്താക്കുന്നു. പാർലമെന്റ് പിരിച്ചുവിട്ട നടപടി ജഡ്ജിമാരും അംഗീകരിക്കുന്നു… എന്തുകൊണ്ട്?’, അദ്ദേഹം ചോദിച്ചു.