ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം: യുഎന്‍ രക്ഷാസമിതി


വെസ്റ്റ്ബാങ്ക്: ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. 13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗാസയില്‍ 390 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും 734 പേര്‍ക്ക് പരിക്കേറ്റുവെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാല്‍, ഗാസയില്‍ നിന്ന് ഹമാസിനെ പൂര്‍ണമായും ഒഴിപ്പിക്കാതെ, എല്ലാ ബന്ധികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എലി കോഹനാണ് ഇക്കാര്യം നവമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ഗാസയിലേക്കുള്ള മാനുഷിക സഹായമെല്ലാം നിരീക്ഷിക്കുമെന്നും എക്സിലൂടെ അറിയിച്ചു.