ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്‌ഫോടനം. ചൈനീസ് നിക്കൽ പ്രോസസിംഗ് പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. 12 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സെഡ്രൽ സുലവേസി പ്രവിശ്യയിലായിരുന്നു സംഭവം.
ഫർണസിലെ അറ്റകുറ്റപണി നടക്കവേ ഇന്ധനം കത്തുകയും സമീപത്തെ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിക്കുകയും ആയിരുന്നു. ശനിയാഴ്ച രാവിലെ 5 .30 നായിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്.