കെട്ടിടത്തിന് തീപിടിച്ചു: ഒരാൾ വെന്തുമരിച്ചു | UAE, GULF, Fire, international, news, latest news, Latest News, UAE, News, International, Gulf
ദുബായ്: കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തുമരിച്ചു. ദബായിലാണ് സംഭവം. ഇന്റർനാഷണൽ സിറ്റിയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ദുബായ് സിവിൽ ഡിഫൻസും ദുബായ് പൊലീസ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി കെട്ടടിത്തിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.