23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

ഹമാസ് ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി ഇസ്രായേലി വനിതകൾ: സെക്സ് ഡോളുകളെ പോലെ നിരന്തര പീഡനം, പലരും ഗർഭിണികൾ

Date:



ടെല്‍അവീവ്: ഹമാസ് ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി സ്ത്രീകള്‍. ഹമാസിന്റെ തടവറയെ ഭൂമിയിലെ നരകമെന്നാണ് അവർ വിശേഷിപ്പിച്ചത്. സെക്‌സ് ഡോളുകളെ പൊലെയാണ് അവർ തങ്ങളെ പരിഗണിച്ചത്. ലൈംഗിക അതിക്രമം നേരിടാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു.

ലൈംഗിക അതിക്രമങ്ങളെ അഭിസംബോധന ചെയ്യുന്ന ഇസ്രായേല്‍ പാർലമെന്റിന്റെ ആദ്യ യോഗത്തിലാണ് ഭയാനകമായ ദിനങ്ങളെ കുറിച്ച്‌ ഇവർ ലോകത്തോട് വിളിച്ച്‌ പറഞ്ഞത്. ഇസ്രായേലി മാദ്ധ്യമങ്ങള്‍ പരിപാടിയുടെ വീഡിയോ പുറത്ത് വിട്ടു. ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇവരെ കടത്തിക്കൊണ്ടു പോയത്.

ഭീകരരുടെ കൈകളിലെ സെക്‌സ് ഡോളുകളായിരുന്നു തങ്ങളെന്ന് ഗോള്‍ഡ്സ്‌റ്റൈൻ അല്‍മോഗ് പറഞ്ഞു. സ്ത്രീകള്‍ നിരവധി തവണ ബലത്സംഗത്തിനിരയായി. പ്രതിമാസ ആർത്തവം പോലും നിലച്ചു. തടവിലുള്ള പലരും ഗർഭിണിയാണോ എന്ന് സംശയമുണ്ട്. അങ്ങനെ ആകാതിരിക്കാൻ നമ്മള്‍ പ്രാർത്ഥിക്കണം. അവരെ എങ്ങനെയെങ്കിലും തിരികെ എത്തിക്കണം, അല്‍മോഗ് പറഞ്ഞു.

പെണ്‍കുട്ടികള്‍ ക്രൂര ബലാത്സംഗത്തിന് ഇരായാകുന്നത് നിരവധി തവണ കാണേണ്ടി വന്നതായി 62 കാരിയായ അവിവ സീഗല്‍ പറഞ്ഞു. 51 ദിവസം അവിടെ ഉണ്ടായിരുന്നു, ദുരുപയോഗത്തിലൂടെ കടന്നുപോകാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല അവർ നിർവികാരയായി വിവരിച്ചു.

‘ ഭീകരർ പെൺകുട്ടികൾക്ക് അനുചിതമായ അല്പവസ്ത്രങ്ങൾ കൊണ്ടുവരുന്നു, പാവ പോലുള്ള വസ്ത്രങ്ങൾ, അവർ പെൺകുട്ടികളെ അവരുടെ പാവകളാക്കി, അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം, അവർ ഇപ്പോഴും അവിടെയുണ്ട് എന്നത് അവിശ്വസനീയമാണ്, എനിക്ക് വിശ്വസിക്കാൻ കഴിയില്ല, . ഇത് നേരിടാൻ അവർക്ക് കഴിയില്ല, ആ ക്രൂരത സഹിക്കാനാവാത്തതാണ്. ഞങ്ങൾ നാല് മാസത്തിനുള്ളിൽ അവസാനിക്കുകയാണ്, അവർ ഇപ്പോഴും അവിടെയുണ്ട്,’ അവർ കൂട്ടിച്ചേർത്തു. ബന്ദിയാക്കപ്പെട്ട പെൺകുട്ടികളെ ഹമാസ് ഭീകരർ അനുദിനം ബലാത്സംഗം ചെയ്യുകയാണെന്ന് അൽമോഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പത്ത് വര്‍ഷമായി നരകത്തില്‍, ലീഗില്‍ അംഗത്വമെടുത്തപ്പോള്‍ സ്വര്‍ഗത്തിലേക്ക് അടുത്തു; തിരിച്ചുവരവില്‍ കാരാട്ട് റസാഖ്

കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ...

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ സി.പി.ഐ.എം | DoolNews

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ...