കൊല്ലത്ത് കടലിൽ ഇറങ്ങിനിന്ന വിദേശ വനിതയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ചു: യുവാവ് അറസ്റ്റിൽ


കൊല്ലം: വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് പിടിയിലായത്. കടലിൽ കുളിക്കുകയായിരുന്ന വിദേശവനിതയുടെ സ്വകാര്യഭാ​ഗങ്ങളിൽ കയറിപ്പിടിച്ചെന്ന പരാതിയിലാണ് ഇയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപത്തെ കടലിൽ ഇറങ്ങി നിൽക്കുകയായിരുന്ന വിദേശ വനിതയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ ഇയാൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്.