23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ: രക്ഷാപ്രവർത്തനത്തിനു നാവിക സേനയും

Date:


ന്യൂഡൽഹി: ജനുവരി 26ന് ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോർട്ട്. ‘മാർലിൻ ലുവാണ്ട’ എന്ന എണ്ണക്കപ്പൽ ആണ് ആക്രമിക്കപ്പെട്ടത്. ഇതിൽ 22 ഇന്ത്യക്കാരുണ്ടെന്നാണ് നാവിക സേന ആറിയിച്ചത്. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിനു തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം തകൃതിയായി നടക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കപ്പലിനു തീപിടിച്ചെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തി. കപ്പലില്‍ 22 ഇന്ത്യക്കാരും ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായി നാവിക സേന അറിയിച്ചു. അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു. ഇസ്രയേൽ – പലസ്തീൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കപ്പലുകൾക്കു നേരെ ഹൂതികളുടെ ആക്രമണമെന്നാണ് വിവരം.

യെമനിലെ ഹൂതി പ്രതിരോധ മിസൈൽ ചെങ്കടലിലേക്ക് ലക്ഷ്യമിട്ട് നശിപ്പിച്ചതായും ഇറാൻ വിന്യസിച്ച സംഘം ഏദൻ ഉൾക്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിനെ ആക്രമിച്ചതിന് ശേഷം വിക്ഷേപിക്കാൻ തയ്യാറായതായും യുഎസ് സൈന്യം അറിയിച്ചു. ഈ മിസൈൽ മേഖലയിലെ വ്യാപാര കപ്പലുകൾക്കും യുഎസ് നേവി കപ്പലുകൾക്കും ആസന്നമായ ഭീഷണി ഉയർത്തുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവിച്ചു. ഗാസയിലെ ഇസ്രയേലിൻ്റെ സൈനിക പ്രവർത്തനങ്ങൾക്ക് മറുപടിയായി നവംബർ 19 മുതൽ ചെങ്കടലിൽ ഹൂതി സംഘം ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പത്ത് വര്‍ഷമായി നരകത്തില്‍, ലീഗില്‍ അംഗത്വമെടുത്തപ്പോള്‍ സ്വര്‍ഗത്തിലേക്ക് അടുത്തു; തിരിച്ചുവരവില്‍ കാരാട്ട് റസാഖ്

കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ...

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ സി.പി.ഐ.എം | DoolNews

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ...