മൊണാലിസയ്ക്ക് നേരെ സൂപ്പൊഴിച്ച് പ്രതിഷേധക്കാർ | paris, soup, Mona Lisa, Latest News, News, International


പാരീസ്: ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ പ്രിന്റിംഗായ മൊണാലിസയ്ക്ക് നേരെ സൂപ്പൊഴിച്ച് പ്രതിഷേധക്കാർ. ഏകദേശം 500 വർഷം പഴക്കമുള്ള ചിത്രത്തിന് മീതെയാണ് പ്രതിഷേധക്കാർ സൂപ്പൊഴിച്ചത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ ലൂവർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചിത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഫ്രാൻസിലെ വിവിധ കാർഷിക സംവിധാനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയെത്തിയ പരിസ്ഥിതി പ്രക്ഷോഭകരാണ് ആക്രമണത്തിന് പിന്നിൽ.

രാജ്യത്തുടനീളം കർഷകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2 സ്ത്രീകൾ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധിച്ചത്. അതേസമയം, പെയിന്റിംഗിന് മുകളിൽ ഗ്ലാസിന്റെ ആവരണം കൊണ്ടുള്ള പ്രത്യേക സംരക്ഷണം ഒരുക്കിയതിനാൽ ചിത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. 2022-ലും സമാനമായ രീതിയിൽ മൊണാലിസ ചിത്രത്തിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം നടന്നിട്ടുണ്ട്. അന്ന് കേക്ക് എറിഞ്ഞാണ് പ്രതിഷേധം അറിയിച്ചത്.