24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

പാകിസ്ഥാനെ വിറപ്പിച്ച് ഇരട്ട ബോംബ് സ്ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു, ആക്രമണം നാളെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

Date:


ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് ഇരട്ട ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ 20 ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്ഥാന്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്. നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള ഒരു സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന് നേര്‍ക്കാണ് ബോംബാക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പട്ടണമായ ഖ്വില്ല സൈഫുള്ളയിലും ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജമാഅത് ഉലമ ഇസ്ലാം പാര്‍ട്ടി ഓഫീസിന് സമീപത്താണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...

നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ...