25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

അഹ്ലൻ മോദി: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സമൂഹം

Date:


ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സമൂഹം. യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന അഹ്ലൻ മോദി പരിപാടിക്കായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. 700ലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 13നാണ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. യുഎഇയിൽ നിന്നുള്ള 700ലധികം കലാകാരന്മാരാണ് പരിപാടിക്കായുള്ള ഒരുക്കങ്ങൾ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി പ്രധാനമന്ത്രിയെത്തുന്ന പരിപാടിയെ മാറ്റാനാണ് പദ്ധതിയിടുന്നത്. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര – ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം.

അതേസമയം, പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷൻ 65,000 കടന്നു. യുഎഇയിലെ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...