26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

ഹമാസിന്റെ ഷെല്ലാക്രമണം, ഇസ്രയേലിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, രണ്ടു മലയാളികൾക്ക് ഗുരുതര പരിക്ക്

Date:


കൊല്ലം: ഇസ്രയേലിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സ്​വെല്ലാണ് കൊല്ലപ്പെട്ടത്. ഗലീലി ഫിംഗറിൽ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് മലയാളികളടക്കം ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാർഷിക മേഖലയിലെ ജീവനക്കാരനായിരുന്നു.

അതേ സമയം കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുദ്ധം തുടങ്ങിയത്. ഇസ്രയേൽ അതിർത്തികൾ ഭേദിച്ചു വന്ന ഹമാസ് ഭീകരർക്കെതിരായ പ്രത്യാക്രമണം. ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതോടെ പിന്നെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഗ്ര പോരാട്ടമായിരുന്നു. ഈ മാസം ഏഴാം തിയതി ആകുമ്പോൾ യുദ്ധം അഞ്ചു മാസം പിന്നിടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related