29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

ജോലി തിരക്ക്, ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ല; രണ്ടാം വിവാഹം നടത്തിക്കൊടുത്ത് ഗായിക

Date:


ഭര്‍ത്താവിനെ രണ്ടാമത്ത് വിവാഹം കഴിപ്പിച്ച് മലേഷ്യന്‍ ഗായിക അസ്ലിന്‍ അരിഫിന്‍. കരിയറിലെ തിരക്കുകള്‍ കാരണം ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഗായിക ഇത്തരത്തിൽ ഒരു പ്രവൃത്തിക്ക് തയ്യാറായത്. എസ്ലിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന 42-കാരിയായ അസ്ലിന്‍ 2021-ലാണ് 47-കാരനായ വാന്‍ മുഹമ്മദ് ഹാഫിസാമിനെ വിവാഹം ചെയ്യുന്നത്.

എന്നാല്‍ അതിനുശേഷം സ്‌റ്റേജ് ഷോകളും മലേഷ്യന്‍ ഷോപ്പിങ് ചാനലുകളിലെ അവതാരക ജോലിയുമെല്ലാമായി അസ്ലിന്‍ തിരക്കിലായി. ജോലിയുടെ ഭാഗമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരികയും ചെയ്തു. നിരന്തരം യാത്ര ചെയ്യേണ്ടതാണ് വരുന്നു. ഇതോടെ ഭര്‍ത്താവിന് കൂട്ടായി 26-കാരിയായ ഡോക്ടറെ അസ്ലിന്‍ തന്നെ വധുവായി കണ്ടെത്തുകയായിരുന്നു. മാര്‍ച്ചിലായിരുന്നു വിവാഹമെന്നും ഗായിക പറയുന്നു.

‘എന്റെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഭര്‍ത്താവിനെ പരിപാലിക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനും എനിക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് രണ്ടാം വിവാഹത്തിന് മുന്‍കൈയെടുത്തത്. ഈ പുനര്‍വിവാഹത്തിന് ശേഷവും ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ മൂന്നു പേരും ഒരേ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഒഴിവുസമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടാകും.’ അസ്ലിന്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related