നിങ്ങള്‍ക്ക് അവനൊരു ചെകുത്താനാവും, എനിക്ക് അവന്‍ രോഗിയായ മകനാണ്, അവനൊരു കാമുകിയെ വേണമായിരുന്നു: ജോയലിന്റെ പിതാവ്


സിഡ്‌നി: ഷോപ്പിങ് മാളില്‍ ഭീതി പരത്തിയ ആറ് പേരെ കുത്തിക്കൊന്നു യുവാവ്. 40 വയസ് പ്രായമുള്ള ജോയല്‍ കൗച്ചാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അതുകൊണ്ടു തന്നെ പ്രതിയുടെ ലക്ഷ്യം സ്ത്രീകളായിരുന്നെന്ന സംശയമാണ് ഇപ്പോള്‍ കേസില്‍ ഉയരുന്നത്. ഈ നിഗമനത്തിന് കൂടുതൽ ബലം നൽകുകയാണ് ജോയല്‍ കൗച്ചിന്‍റെ പിതാവിന്‍റെ വാക്കുകള്‍. ഷോപ്പിങ് മാളില്‍ നടന്ന സംഭവം അറിഞ്ഞ് തന്‍റെ ഹൃദയം തകര്‍ന്നുവെന്നു ജോയലിന്‍റെ അച്ഛന്‍ ആന്‍ഡ്രൂ കൗച്ചി പറഞ്ഞു.

‘ഇത് ഭയാനകമായ സംഭവമാണ്. എനിക്കിത് വിശദീകരിക്കാനാവുന്നില്ല. എന്നോട് ക്ഷമിക്കണം. മരിച്ചവരെ തിരികെ കൊണ്ടുവരാന്‍ എനിക്കാകില്ല. അവന് മാനസിക വിഭ്രാന്തി ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ എന്നാലാകുന്നത് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവന്‍ എന്‍റെ മകനാണ്. ഒരു ചെകുത്താനെയാണ് ഞാന്‍ സ്നേഹിക്കുന്നത്. നിങ്ങള്‍ക്ക് അവനൊരു ചെകുത്താനാവും. എന്നാല്‍ എനിക്ക് അവന്‍ രോഗിയായ മകനാണ്. അവനൊരു കാമുകിയെ വേണമായിരുന്നു. അവന് ആളുകളോട് ഇടപെടാനറിയില്ല. അവന്‍ അസ്വസ്ഥനായിരുന്നു,’ വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് അദ്ദേഹം പ്രതികരിച്ചു.

read also: പുരോഹിതനെ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി: ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ജോയല്‍ കൗച്ചിന് പ്രതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറയുന്നു. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പാകിസ്താൻ വംശജൻ ഫറാസ് താഹിറും അഞ്ചു സ്ത്രീകളുമാണ് ജോയലിന്റെ ആക്രമണത്തിന് ഇരയായത്. ഭീകരത പരത്തിയ ജോയലിനെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.