31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

നിമിഷപ്രിയയുടെ മോചനം, പ്രാരംഭ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും: നടപടിക്രമങ്ങള്‍ക്ക് മാത്രമായി 36 ലക്ഷം ലക്ഷം രൂപയുടെ ചെലവ്

Date:


യെമന്‍: യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി പ്രാരംഭ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്ന് സേവ് നിമിഷ പ്രിയ ഫോറം. ചര്‍ച്ചകളുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ക്ക് 36 ലക്ഷം രൂപ ചെലവ് വരും. ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ അഭിഭാഷകന്റെ നേതൃത്വത്തിലാകും ചര്‍ച്ച നടക്കുക.

രണ്ടാഴ്ച്ചയ്ക്ക് ഉള്ളില്‍ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം. നടപടിക്രമങ്ങള്‍ക്ക് വരുന്ന തുക എംബസിയുടെ അക്കൗണ്ടില്‍ എത്തിയാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് വിവരം. ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ യെമന്‍ പൗരത്വമുള്ള അഭിഭാഷകനാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക.

സേഫ് നിമിഷം പ്രിയ ഫോറം അംഗം സാമൂവല്‍ ജെറോം, നിമിഷയുടെ മാതാവ് എന്നിവരും ചര്‍ച്ചകളുടെ ഭാഗമാകും. യമന്‍ ഗോത്ര തലവന്മാരുമായാണ് ആദ്യ ചര്‍ച്ച. ദയാധനം നല്‍കി നിമിഷ പ്രിയയെ തിരികെ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സന്നദ്ധ സംഘടനകള്‍ ഉള്ളത്. മലയാളി വ്യവസായ പ്രമുഖര്‍ അടക്കം നിരവധിപേര്‍ പിന്തുണയുമായി രംഗത്തുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related