1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Date:


തൃശ്ശൂര്‍: തൃശ്ശൂർ പൂരത്തിന് വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. വിദേശ വ്ലോഗർ ആയ യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ദുരനുഭവം പങ്കുവച്ചത്.

പൂര വിശേഷങ്ങൾ തിരക്കുമ്പോൾ ഇയാൾ വിദേശ വനിതയെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ബ്രിട്ടനിൽ നിന്നുള്ള സുഹൃത്തുക്കളായ യുവാവും യുവതിയുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. UNSTUK with Mac & Keen എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇവർ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന തരത്തില്‍ നേരത്തെ വീഡിയോ ഉള്‍പ്പെടെ ഇട്ടിരുന്ന വ്ളോഗറാണിത്.

2024 ഏറ്റവും മികച്ച അനുഭവമെന്ന തരത്തില്‍ യുവാക്കള്‍ പാട്ടുപാടുന്നതിന്‍റെ വീഡിയോയും ഏറ്റവും മോശം അനുഭവമെന്ന തരത്തില്‍ മറ്റൊരു വീഡിയോയുമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ ഇട്ടത്. ഇതില്‍ ഏറ്റവും മോശം അനുഭവമെന്ന് പറഞ്ഞുള്ള വീഡിയോയിലാണ് വെളിപ്പെടുത്തല്‍.

പ്രതികരണം എടുത്തശേഷം ഇയാള്‍ അനുവാദമില്ലാതെ വിദേശ വനിതയെ കടന്നുപിടിക്കുന്നതും ഉമ്മ വെക്കുകയാണെന്ന് ഇയാള്‍ പറയുന്നതും വീഡിയോയിലുണ്ട്. സംഭാഷണത്തിന്‍റെ ഇംഗ്ലീഷ് സബ് ടൈറ്റിലൂടെയാണ് വീഡിയോ ഇട്ടിരിക്കുന്നത്. ഇയാളെ വിദേശ വനിത തട്ടിമാറ്റുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related