കൊച്ചി: മലയാളി പെണ്‍കുട്ടിയ്ക്ക് ലണ്ടൻ ഹാക്കനിയില്‍ വച്ച് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്-വിനയ ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മറിയത്തിനാണ് (10) തലയ്ക്ക് വെടിയേറ്റിയത്.
ഗുരുതര പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയായാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
read also: തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?
പ്രാദേശികസമയം ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. റെസ്റ്ററന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും ബൈക്കില്‍ എത്തിയ ആളാണ് വെടിയുതിർത്തതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.