31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ആ ദിനം ആവര്‍ത്തിക്കപ്പെടും: ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാവസ്‌കര്‍

Date:


ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്റെ ആരവം ഉയരാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മാമാങ്കം ജൂണ്‍ ഒന്നിനാണ് ആരംഭിക്കുന്നത്. ഇതിനിടെ ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍.

ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികളായി ഓസ്‌ട്രേലിയ വരുമെന്നാണ് സുനില്‍ ഗാവസ്‌കറുടെ പ്രവചനം. 2023ലെ ഏകദിന ലോകകപ്പിലെ ഫൈനല്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്നാണ് ഗാവസ്‌കറുടെ പ്രതീക്ഷ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023ലെ ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടത്. ടൂര്‍ണമെന്റില്‍ അപരാജിതരായി ഫൈനലിലെത്തിയ രോഹിത് ശര്‍മ്മയും സംഘവും ആറ് വിക്കറ്റിനാണ് കീഴടങ്ങിയത്. ഇരുടീമുകളും മറ്റൊരു ലോകകപ്പ് ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടുകയാണെങ്കില്‍ ഏറ്റവും വാശിയേറിയ മത്സരത്തിന് തന്നെയായിരിക്കും ലോകം സാക്ഷ്യം വഹിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related