പിടിഐ നേതാവ് സനം ജാവേദ് വീണ്ടും അറസ്റ്റിൽ


സനം ജാവേദ് വീണ്ടും അറസ്റ്റിൽ. പാകിസ്താൻ തെഹ്രീക ഇൻസാഫ് (പിടിഐ) നേതാവാണ് സനം. സർഗോധ ജയിലില്‍ നിന്ന് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകമാണ് അവരെ ഗുജ്റാൻവാല പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

കൻ്റോണ്‍മെന്റ് കലാപ കേസിലാണ് ഇത്തവണ പിടിയിലായിരിക്കുന്നത്. മേയ് 9 നടന്ന കലാപത്തിന്റെ അന്വേഷണത്തിന് ഇവരെ അറസ്റ്റ് ചെയ്യുന്നത് അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു.

read also: നായിഡുവും നിതീഷും പിന്തുണ എഴുതി നല്‍കി: മൂന്നാം എൻ ഡി എ സര്‍ക്കാരിനെ നരേന്ദ്ര മോദി നയിക്കും

ജാമ്യം നേടി പുറത്തിറങ്ങുന്നതിനിടെ ജയിലിന് മുന്നില്‍ കാത്തുനിന്നാണ് സനത്തിന്റെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ജയിലിലുള്ള മറ്റൊരു നേതാവ് ആലിയയുടെ ജാമ്യ ഉത്തരവ് അധികൃതർക്ക് ലഭിക്കാത്തതിനാല്‍ ഇവർ ഇപ്പോഴും തടവറയിലാണ്.